22.7 C
Iritty, IN
September 19, 2024
  • Home
  • Thiruvanandapuram
  • ഹയര്‍ സെക്കൻഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരിച്ചു ; പുനർമൂല്യനിർണയം 2 വട്ടം
Thiruvanandapuram

ഹയര്‍ സെക്കൻഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരിച്ചു ; പുനർമൂല്യനിർണയം 2 വട്ടം

തിരുവനന്തപുരം
ഹയർസെക്കൻഡറി പുനർമൂല്യനിർണയത്തിന്‌ അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയത്തിന് വിധേയമാക്കും. ഇതുൾപ്പെടെയുള്ള പരിഷ്‌കരിച്ച ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിൽ കാതലായ മാറ്റംവരുത്തി.

ഇരട്ടമൂല്യനിർണയത്തിലും പരമാവധി മാർക്കിന്റെ 10 ശതമാനത്തിൽ താഴെയാണെങ്കിൽ രണ്ട് സ്കോറിന്റെയും ശരാശരി നൽകും. 10 ശതമാനമോ അതിൽ കൂടുതലോ ആണെങ്കിൽ മൂന്നാമതും പേപ്പർ നോക്കി അതിൽ ലഭിക്കുന്ന സ്കോറും ഇരട്ടമൂല്യനിർണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും അടുത്തുള്ളതിന്റെ ശരാശരി നൽകും.

പുനർമൂല്യനിർണയത്തിലെ മാർക്ക്‌ ആദ്യം ലഭിച്ചതിനേക്കാൾ അധികമാണെങ്കിൽ അത്‌ നൽകും. കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തും. പരീക്ഷാ ബോർഡിൽ എസ്‌സിഇആർടി ഡയറക്ടറെക്കൂടി ഉൾപ്പെടുത്തി.

ഡ്യൂപ്ലിക്കറ്റ്‌ സർട്ടിഫിക്കറ്റ്‌ അപേക്ഷ ലളിതമാക്കി
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടി ലളിതമാക്കി. സത്യവാങ്‌മൂലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നൽകേണ്ടതില്ല. നോട്ടറിയിൽനിന്നുള്ളത്‌ മതിയാകും. വിജയിക്കാനാകാത്ത വിഷയങ്ങൾക്ക് ഒന്നാം വർഷമോ രണ്ടാം വർഷമോ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതാം. ഒന്നാം വർഷ പരീക്ഷയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ രണ്ടാംവർഷത്തെ ഉയർന്ന സ്കോറും രണ്ടാംവർഷ പരീക്ഷയെങ്കിൽ ഒന്നാംവർഷത്തെ ഉയർന്ന സ്കോറും നിലനിർത്തും. ഇതുവരെ ഒന്നും രണ്ടും വർഷം നിർബന്ധമായും എഴുതണമായിരുന്നു. തിയറി പരീക്ഷ എഴുതി പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാതെ വന്നാൽ അടുത്ത തവണ അതുമാത്രമായി എഴുതാം. ചോദ്യപേപ്പർ തയ്യാറാക്കാൻ അധ്യാപകരുടെ പാനൽ രൂപീകരിക്കും. പ്രാക്‌ടിക്കൽ പരീക്ഷ കുറ്റമറ്റതാക്കാൻ അധ്യാപകരെ ഉൾപ്പെടുത്തി മോണിറ്ററിങ്‌ സ്ക്വാഡ് രൂപീകരിക്കും.

Related posts

തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഏകാഗ്രത കുറയ്‌ക്കുന്നു ; പഠന റിപ്പോർട്ട്‌ സർക്കാരിന്‌ നൽകി………….

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്സിൽ 21 മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് പുതിയ സമയക്രമം

Aswathi Kottiyoor

കോഴിക്കോട് വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന് പിന്നാലെ ഭാര്യയും മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox