23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലൈംഗികാതിക്രമം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണം; ഹൈക്കോടതി മുമ്പാകെ നിർദേശം
Kerala

ലൈംഗികാതിക്രമം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണം; ഹൈക്കോടതി മുമ്പാകെ നിർദേശം

ലൈംഗികാതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും അധികൃതരെ അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി മുമ്പാകെ നിർദേശം. ഹൈക്കോടതി വിക്‌ടിം റൈറ്റ്സ് ലോ സെന്ററാണ് നിർദേശം സമർപ്പിച്ചത്. ലീഗൽ സർവീസ് അതോറിറ്റിയെയും സാമൂഹ്യ പ്രവർത്തകരെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും ബന്ധിപ്പിക്കുംവിധം നമ്പർ ഏർപ്പെടുത്തണമെന്നാണ് നിർദേശം.

ലൈംഗികാതിക്രമങ്ങളിലെ ഇരകളുടെ സംരക്ഷണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതിയിലെ അഭിഭാഷകരിൽനിന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശങ്ങൾ തേടിയിരുന്നു. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ഹർജി 10 ദിവസം കഴിഞ്ഞ് പരിഗണിക്കും.

Related posts

ലോക് ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപന തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധം നടപ്പാക്കും: മുഖ്യമന്ത്രി .

Aswathi Kottiyoor

തൃശൂർ പൂരം മികച്ച നിലയിൽ ആഘോഷിക്കാൻ ഉന്നത യോഗം തീരുമാനിച്ചു.

Aswathi Kottiyoor

നേപ്പാള്‍ വിമാന ദുരന്തം: സുപ്രധാന ബില്‍ പാസാക്കാത്തതിനാല്‍ നഷ്ടപരിഹാര തുകയില്‍ വന്‍ കുറവുവരും.

Aswathi Kottiyoor
WordPress Image Lightbox