24.5 C
Iritty, IN
October 5, 2024
  • Home
  • Delhi
  • കേരള അർബൻ ബാങ്കുകൾ ലക്ഷ്യമിട്ട്‌ കമ്പനികൾ ; വിപുലമായ ബിസിനസ്‌ ശൃംഖല കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാർ പിന്തുണ
Delhi

കേരള അർബൻ ബാങ്കുകൾ ലക്ഷ്യമിട്ട്‌ കമ്പനികൾ ; വിപുലമായ ബിസിനസ്‌ ശൃംഖല കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാർ പിന്തുണ

തിരുവനന്തപുരം

അർബൻ ബാങ്കുകളുടെ സ്വകാര്യവൽക്കരണ വക്താക്കൾ ലക്ഷ്യമിടുന്നത്‌ കേരളത്തിലെ സഹകരണ സംഘങ്ങളെ. വിപുലമായ ബിസിനസ്‌ ശൃംഖല കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാർ പിന്തുണയോടെ റിസർവ്‌ ബാങ്കിനെ ഉപയോഗിക്കാനാണ്‌ നീക്കം. ഇതിന്റെ ആദ്യ സൂചനയാണ്‌ പഞ്ചാബ്‌ ആൻഡ്‌ മഹാരാഷ്‌ട്രാ കോ–-ഓപ്പറേറ്റീവ്‌ ബാങ്കിനെ യൂണിറ്റി സ്‌മാൾ ഫിനാൻസ്‌ ബാങ്ക്‌ ലിമിറ്റഡിൽ ലയിപ്പിച്ച തീരുമാനം. ‘ക്ഷീണ’മുള്ള സഹകരണ ബാങ്കുകളെ ബാങ്കിങ്‌ കമ്പനികളുമായി ലയിപ്പിക്കുന്ന തന്ത്രം അടിച്ചേൽപ്പിക്കാൻ തുടങ്ങിയതോടെ റിസർവ്‌ ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്ന ജില്ലാ, സംസ്ഥാന, അർബൻ സഹകരണ ബാങ്കുകൾ ഭീഷണിയിലായി. കേരളത്തിലെ 64 അർബൻ ബാങ്കുകളുടെ നിക്ഷേപം 14,932 കോടിയാണ്‌. വായ്‌പാ‌ നീക്കിയിരിപ്പ്‌ 9539 കോടിയും. അംഗസംഖ്യ 13,13,573.‌ അംഗങ്ങൾ അല്ലാത്ത ഇടപാടുകാർ ഇരട്ടിയിലേറെയും‌. 41 ബാങ്ക്‌ പ്രവർത്തന ലാഭത്തിലും. അല്ലാതെയുള്ള 23 എണ്ണമാണ്‌‌ ഇപ്പോൾ ഭീഷണിപ്പട്ടികയിലുള്ളത്‌‌. ഇത്രയേറെ ഇടപാടുകാരും ബിസിനസും അനായാസം തരപ്പെടുത്താനാകുമെന്നതാണ്‌ ബാങ്കിങ്‌ മുതലാളിമാരുടെ ശ്രദ്ധ കേരളത്തിലേക്ക്‌ തിരിയാൻ കാരണം.

ചില സഹകരണ സംഘങ്ങൾ സ്‌മാൾ ബിസിനസ്‌ ബാങ്ക്‌ ലൈസൻസിനായി നൽകിയ അപേക്ഷയും കേന്ദ്ര സർക്കാർ ആയുധമാക്കുന്നു. കോഴിക്കോട്‌ നഗരത്തിലെ ഒരു ബാങ്കും ഇത്തരത്തിൽ അപേക്ഷിച്ചിരുന്നു‌. റിസർവ്‌ ബാങ്ക്‌ ലയന നയത്തിന്റെ ഭീഷണി കൂടുതൽ നേരിടേണ്ടിവരിക കേരളമായിരിക്കുമെന്ന്‌ അഗ്രികൾച്ചർ കോ–- ഓപ്പറേറ്റീവ്‌ സ്‌റ്റാഫ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ മുൻ ഡയറക്ടർ ബി പി പിള്ള പറഞ്ഞു. ആദ്യം നോട്ടമിടുക അർബൻ ബാങ്കുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

ഹിജാബ്, ജീൻസ്, ഗൂൻഗട്ട്; എന്തു ധരിക്കണമെന്നു തീരുമാനിക്കാൻ അവകാശം സ്ത്രീകൾക്ക്: പ്രിയങ്ക

Aswathi Kottiyoor

ഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ചു; ആളുകളെ കയറ്റാതെ ഇന്ത്യൻ വിമാനം മടങ്ങി

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor
WordPress Image Lightbox