24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • കീം ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു ; എംബിബിഎസ് പ്രവേശനം 7 വരെ
Thiruvanandapuram

കീം ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു ; എംബിബിഎസ് പ്രവേശനം 7 വരെ

കീം ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു ; എംബിബിഎസ് പ്രവേശനം 7 വരെ.
തിരുവനന്തപുരം
മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എംബിബിഎസ്‌, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ (www.cee. kerala.gov.in) പ്രസിദ്ധീകരിച്ചു. തിങ്കൾ വൈകിട്ട് നാല്‌ വരെ പ്രവേശനം നേടാം. ഇല്ലെങ്കിൽ തുടർ അലോട്ട്‌മെന്റ്‌ പ്രക്രിയക്ക്‌ പുറത്താകും.

എംബിബിഎസിന്‌ സർക്കാർ മെഡിക്കൽ കോളേജുകളിൽ 1247 പേരും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2350 പേരും ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടി. ബിഡിഎസിൽ സർക്കാർ കോളേജുകളിൽ 237 പേരും സ്വാശ്രയത്തിൽ 1358 പേരും ഇടം നേടി. ഹെൽപ്പ് ലൈൻ: 0471 2525300.

Related posts

പ്ലസ് വൺ അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ അവസരം

Aswathi Kottiyoor

വാക്സിൻ നയം, ആർ ടി പി സി ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും…

Aswathi Kottiyoor

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

Aswathi Kottiyoor
WordPress Image Lightbox