24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സീഡിങ് കേരള ; സ്റ്റാര്‍ട്ടപ് ഉച്ചകോടി തുടങ്ങി
Kerala

സീഡിങ് കേരള ; സ്റ്റാര്‍ട്ടപ് ഉച്ചകോടി തുടങ്ങി

കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന സീഡിങ്‌ കേരള സ്റ്റാർട്ടപ് ഉച്ചകോടി ആരംഭിച്ചു. സ്റ്റാർട്ടപ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും എയ്ഞ്ചൽ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരിൽ അവബോധം വളർത്തുന്നതിനുമുള്ള ഓൺലൈൻ ഉച്ചകോടി ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഭാവിനിക്ഷേപസാധ്യതകളിൽ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും സ്റ്റാർട്ടപ് സംരംഭങ്ങളെ വിശകലനം ചെയ്യാനും അതോടൊപ്പം കേരളത്തിലെ നിക്ഷേപസാധ്യതകളെപ്പറ്റി ആരായാനും നിക്ഷേപകർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തനമൂലധനം ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. നിക്ഷേപം ആകർഷിക്കാൻ കൂടുതൽ സഹായം നൽകാൻ സർക്കാർ തയ്യാറാണ്. സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ള മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഇതിന് ശക്തിപകരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ അത്രയും മികച്ച അടിസ്ഥാനസൗകര്യം മറ്റൊരിടത്തുമില്ലെന്നും മികച്ച സ്റ്റാർട്ടപ് അന്തരീക്ഷത്തിനുള്ള എല്ലാ പിന്തുണയും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്നും ചടങ്ങിൽ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ജോൺ എം തോമസും സംസാരിച്ചു. രണ്ടുദിവസത്തെ ഉച്ചകോടിയിൽ സാമ്പത്തിക, ഭരണ മേഖലയിലെ മുപ്പതിലധികംപേർ സംസാരിക്കുമെന്നും സ്റ്റാർട്ടപ്പുകളുടെ വളർച്ചസാധ്യതകളെക്കുറിച്ച് പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ച നടക്കുമെന്നും സംഘാടകർ അറിയിച്ചു.

യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സ്, ഇന്ത്യൻ എയ്‌ഞ്ചൽ നെറ്റ്‌വർക്ക്, സീ ഫണ്ട്, സ്പെഷ്യൽ ഇൻവെസ്റ്റ് എന്നിവയാണ് സീഡിങ്‌ കേരളയുടെ നിക്ഷേപക പങ്കാളികൾ. മലബാർ എയ്‌ഞ്ചൽസ്, കേരള എയ്‌ഞ്ചൽ നെറ്റ്‌വർക്ക്, സ്മാർട്ട് സ്പാർക്സ് എന്നിവയാണ് എയ്‌ഞ്ചൽ പങ്കാളികൾ.

Related posts

സംസ്ഥാനത്ത് വാക്‌സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകര്‍; സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി.

Aswathi Kottiyoor

പ്ലസ്‌ വൺ : മൂന്നാം സപ്ലിമെന്ററി ഘട്ടത്തിൽ 6736 പേർക്ക്‌ പ്രവേശനം ; 19,003 സീറ്റുകൾ ഒഴിവ്‌

Aswathi Kottiyoor

ആശ്രിത നിയമനം ; കേന്ദ്രീകൃതരീതി വേണമെന്ന്‌ സംഘടനകൾ

Aswathi Kottiyoor
WordPress Image Lightbox