ഇരിട്ടി:ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരിട്ടി നഗരത്തിലെ ഗതാഗത കുരുക്ക്അഴിക്കാൻ ഇരിട്ടി പോലീസിൻ്റെ നേതൃത്വത്തിൽ റോഡരുകിൽ അനതികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്ക് എതിരെ കനത്ത നടപടിയെടുത്ത് നഗരത്തിലെ കുരുക്ക് അഴിക്കാൻ പദ്ധതിയയത്.
ഇത് കുറച്ച് ദിവസം മാത്രം നടപ്പിലക്കിയെങ്കിലും ഇപ്പൊൾ പൂർണമായും നിലച്ച അവസ്ഥയിൽ ആണ് നഗരത്തിലെ പലയിടങ്ങളിലും നോ പാർക്കിങ് ബോർഡിന് ചുവട്ടിൽ ആണ് വാഹനങ്ങൾ നിർത്തിയിടുന്നത് ഇരിട്ടി പേരാവൂർ റോഡിലെ ട്രാഫിക് സിഗ്നലിൽ സമീപത്ത് വാഹനങ്ങൾ നിരന്തരം റോഡ് സൈഡിലും റോഡിലേക്ക് കയറിയും പാർക്ക് ചെയ്യുന്നതുമൂലം മറ്റുവഹനങ്ങൾക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും വാക്ക് തർക്കങ്ങളിലേക്ക് കര്യങ്ങൾ ചെന്നെത്തുന്നതും ഇരിട്ടി നഗരത്തിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു
previous post