24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്വകാര്യവൽക്കരണം തുടരുമെന്ന് രാഷ്ട്രപതി; സംയോജിത ഗതാഗതം
Kerala

സ്വകാര്യവൽക്കരണം തുടരുമെന്ന് രാഷ്ട്രപതി; സംയോജിത ഗതാഗതം

രാജ്യം ബഹുതല ഗതാഗതത്തിന്റെ പുതിയ കാലത്തേക്ക്‌ നീങ്ങുകയാണെന്നും റെയിൽവേ, ദേശീയപാത, വ്യോമയാന മേഖല സംയോജിപ്പിക്കുമെന്നും രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ പറഞ്ഞു. വിവിധ മന്ത്രാലയങ്ങൾ ഇതിനായി ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന്‌ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതിപറഞ്ഞു. എല്ലാ രംഗത്തും സ്വകാര്യവൽക്കരണം തുടരും.

പ്രതിരോധനിർമാണമേഖലയിൽ സ്വാശ്രയത്വം കൈവരിക്കും. 209 സൈനികോപകരണം വിദേശത്തുനിന്ന്‌ വാങ്ങരുതെന്ന്‌ ഉത്തരവിറക്കി. 2800 ഉപകരണംകൂടി തദ്ദേശീയമായി നിർമിക്കും. പ്രതിരോധനിർമാണരംഗത്ത്‌ സ്വകാര്യമേഖലയെയും സ്‌റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും. ഓർഡനൻസ്‌ ബോർഡിനെ ഏഴ്‌ പൊതുമേഖല കമ്പനിയാക്കി. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡിൽ 83 തേജസ്‌ യുദ്ധവിമാനം നിർമിക്കാൻ കരാറായി.
തൊഴിൽ കോഡ്‌, ബാങ്കിങ്‌ പരിഷ്‌കാരം, പാപ്പർ നിയമം എന്നിവ മുന്നോട്ടുകൊണ്ടുപോകും. ബഹിരാകാശ ഗവേഷണം സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നുകൊടുത്തത്‌ അനന്ത സാധ്യത നൽകി. ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റും സ്‌മാർട്ട്‌ഫോണും കിട്ടുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. 5ജി പുതിയ അവസരം തുറന്നുകൊടുക്കും. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനം സ്‌റ്റാർട്ടപ്പുകളെ സഹായിക്കും
പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കും. ഇക്കൊല്ലം 10 സംസ്ഥാനത്തെ 19 എൻജിനിയറിങ്‌ കോളേജിൽ ഇന്ത്യൻ ഭാഷകളിൽ അധ്യയനം ആരംഭിക്കും. നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽ വനിതകളുടെ പ്രഥമ ബാച്ചിന്‌ ജൂണിൽ പ്രവേശനം നൽകും.

കാർഷികമേഖലയിലെ കയറ്റുമതി റെക്കോഡിലെത്തി. 2020–-21ൽ കയറ്റുമതി 25 ശതമാനം വർധിച്ചു. മൂന്ന്‌ ലക്ഷം കോടി രൂപയുടെ കയറ്റുമതി നടന്നു. കാർഷികോൽപ്പന്നങ്ങൾ വിപണികളിലെത്തിക്കാൻ റെയിൽവേ സൗകര്യം വിപുലീകരിച്ചു. കോവിഡിനെതിരായ പോരാട്ടം ഇന്ത്യയുടെ കരുത്ത്‌ തെളിയിച്ചു. ഒരു വർഷത്തിൽ 150 കോടി ഡോസ്‌ വാക്‌സിൻ നൽകിയെന്നും രാഷ്‌ട്രപതി പറഞ്ഞു.

Related posts

കേരളത്തില്‍ 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ട്രാക്കിലെ അറ്റകുറ്റപ്പണി:സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം.

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി അപര്‍ണ, നടന്‍ സൂര്യ, സഹനടൻ ബിജു മേനോൻ, നഞ്ചമ്മ മികച്ച ഗായിക

Aswathi Kottiyoor
WordPress Image Lightbox