24 C
Iritty, IN
July 20, 2024
  • Home
  • Kerala
  • സിഡിഎസ്‌ അംഗങ്ങൾക്ക്‌ 500 രൂപ യാത്രാബത്ത ; പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ ലഭിക്കും
Kerala

സിഡിഎസ്‌ അംഗങ്ങൾക്ക്‌ 500 രൂപ യാത്രാബത്ത ; പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ ലഭിക്കും

സംസ്ഥാനത്ത്‌ ആദ്യമായി കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ സർക്കാർ പ്രതിഫലം നൽകുന്നു. മാസം 500 രൂപ യാത്രാബത്ത അനുവദിച്ചു. 1069 സിഡിഎസിലായി 19,591 അംഗങ്ങളാണുള്ളത്‌. ഇതിൽ തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ആറു ജില്ലയിൽ പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ യാത്രാബത്ത ലഭിക്കും. മറ്റു ജില്ലകളിൽ പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതോടെ ലഭിക്കും.

ആകെ 18,495 സിഡിഎസ്‌ അംഗങ്ങൾക്കാണ്‌ ബത്ത ലഭിക്കുക. 1069 സിഡിഎസ്‌ ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 7000ൽനിന്ന്‌ 8000 രൂപയാക്കാനും തദ്ദേശ മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബശ്രീ ഗവേണിങ്‌ ബോഡി യോഗം തീരുമാനിച്ചു. പണം അനുവദിച്ചുള്ള ഉത്തരവ്‌ അടുത്ത ദിവസം ഇറങ്ങും.
നിലവിൽ എ കാറ്റഗറിയിലുള്ള കാസർകോട് (777), കണ്ണൂർ (1542), കോഴിക്കോട്‌ (1566), മലപ്പുറം (2257), കോട്ടയം (1341), കൊല്ലം (1415) ജില്ലകളിൽ 8898 പേരാണ്‌ സിഡിഎസ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതിൽ 468 പേർ സിഡിഎസ്‌ ചെയർപേഴ്‌സൺമാരാണ്‌. ഇവർ 26ന്‌ ചുമതലയേറ്റു. ബി, സി കാറ്റഗറിയിൽപ്പെട്ട ബാക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ്‌ നടന്നില്ല.

യാത്രാബത്തയ്ക്ക്‌ മാത്രമായി കുടുംബശ്രീക്ക്‌ മാസം 97.94 ലക്ഷംരൂപ ചെലവ്‌ വരും. സിഡിഎസ്‌ ചെയർപേഴ്‌സൺമാർക്കുള്ള പ്രതിഫലം വർധിപ്പിച്ചതിൽ അധിക ചെലവ്‌ 10.69 ലക്ഷം രൂപ. കുടുംബശ്രീയുടെ തനത്‌ ഫണ്ടിൽനിന്ന്‌ തുക കണ്ടെത്തും.

2785 എഡിഎസിന്‌ 20,000 രൂപ വീതം

ഏരിയാ ഡെവലപ്‌മെന്റ്‌ സൊസൈറ്റികളെ (എഡിഎസ്‌) ശാക്തീകരിക്കാൻ കുടുംബശ്രീ പ്രത്യേക തുക അനുവദിച്ചു. 152 മാതൃകാ സിഡിഎസിലെ 2785 എഡിഎസിന്‌ കാര്യശേഷി വികസനത്തിനായി 20,000 രൂപ വീതമാണ്‌ അനുവദിച്ചത്‌.

Related posts

തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ്ര​​തി​​വ​​ര്‍​ഷം ക​ടി​യേ​ൽ​ക്കു​ന്ന​ത് ല​​ക്ഷംപേ​​ര്‍​ക്ക്; 6 വ​​ർ​​ഷ​​ത്തി​​നി​​ടെ ന​​ഷ്ട​​പ​​രി​​ഹാ​രം 881 പേ​​ര്‍​ക്ക്

Aswathi Kottiyoor

സമാധാനം പുന:സ്ഥാപിക്കാതെ ഇസ്രയേൽ പൊലീസിന്റെ യൂണിഫോം ഓർഡർ സ്വീകരിക്കില്ലെന്ന്‌ കണ്ണൂരിലെ മരിയൻ അപ്പാരൽസ്

Aswathi Kottiyoor

എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox