27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മട്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്‌നല്‍ ലൈറ്റും മിഴിതുറന്നില്ല
Kerala

മട്ടന്നൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്‌നല്‍ ലൈറ്റും മിഴിതുറന്നില്ല

മട്ടന്നൂര്‍: വാഹനത്തിരക്കേറിയ മട്ടന്നൂര്‍ ജങ്​ഷനിൽ സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനം തുടങ്ങിയില്ല. ഒന്നരമാസം മുമ്പ്​ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ചുവന്ന ലൈറ്റ് മാത്രമാണ് തെളിയുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് മട്ടന്നൂര്‍ ഇവ സ്ഥാപിച്ചത്. കണ്ണൂര്‍ വിമാനത്താവളം, ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ പോകുന്ന ട്രിപ്ള്‍​ ജങ്​ഷനിലാണ്​ ഗതാഗതനിയന്ത്രണത്തിന് ലൈറ്റ് സ്ഥാപിച്ചത്.സിഗ്‌നലിന്റെ പ്രവൃത്തി കഴിഞ്ഞ മാസം ആദ്യവാരത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല.വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന വഴിയാണിത്. ഇതിനിടെ ജങ്​ഷനിൽ നിയന്ത്രണം വരുന്നതോടെ ഇരിക്കൂര്‍ റോഡ് കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്. ഇരിക്കൂര്‍, മരുതായി ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കണ്ണൂര്‍ റോഡിലേക്ക് പ്രവേശിക്കുന്ന നഗരസഭ ഓഫിസ് റോഡിലും ഗതാഗതക്കുരുക്ക് പതിവാണ്.

Related posts

*അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരിയിലോ?; നഖം, തലമുടി, രക്തം പരിശോധിക്കും.*

Aswathi Kottiyoor

ഇ​ടു​ക്കി​ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക്ക് പരി​സ്ഥി​തി​ അ​നു​മ​തി

Aswathi Kottiyoor

ഇ- ശ്രാം രജിസ്‌ട്രേഷന്‍: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്

Aswathi Kottiyoor
WordPress Image Lightbox