24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊച്ചി മെട്രോയ്ക്ക്‌ ഇനി ഗെയിമിങ്‌ സ്‌റ്റേഷനും
Kerala

കൊച്ചി മെട്രോയ്ക്ക്‌ ഇനി ഗെയിമിങ്‌ സ്‌റ്റേഷനും

കൊച്ചി മെട്രോ ഗെയിമിങ്‌ സ്‌റ്റേഷൻ ആരംഭിച്ചു. എംജി റോഡ് സ്‌റ്റേഷനിൽ ബാലതാരം വൃദ്ധി വിശാൽ ഉദ്ഘാടനം ചെയ്‌തു. കാർ റേസ്‌ ഗെയിം, ജോക്കർ ഗെയിം, ടോയ് പിക്കിങ്‌ തുടങ്ങിയ ഇനങ്ങളാണ് ഗെയിമിങ്‌ സ്റ്റേഷനിലുള്ളത്. സ്റ്റേഷനിലെ കസ്റ്റമർ കെയറിൽ പണമടച്ച് ഗെയിമുകളിൽ പങ്കെടുക്കാം. 50 രൂപയാണ് ടോയ് പിക്കിങ്‌ ഗെയിം ചാർജ്. രണ്ട് കോയിൻ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്ടമുള്ള കളിപ്പാട്ടം സ്വന്തമാക്കാം.

ജോക്കർ ഗെയിമിന് രണ്ട് ബോളുകൾക്ക് 10 രൂപയാണ് നിരക്ക്. കളിക്കുമ്പോൾ 10 പോയിന്റുകൾ കിട്ടിയാൽ സമ്മാനം കിട്ടും. കാർ റേസിന് 50 രൂപയാണ് നിരക്ക്. അഞ്ച് ലാപ് വരെ ഇതുപയോഗിച്ച് കളിക്കാം. ഗെയിമിങ്‌ സെന്ററും പ്രവർത്തനം തുടങ്ങിയതോടെ എംജി റോഡ് സ്റ്റേഷൻ ആളുകൾക്ക് സവിശേഷമായ യാത്രാനുഭവമാണ് നൽകുന്നത്.
പടികൾ കയറുമ്പോൾ സംഗീതം പൊഴിക്കുന്ന മ്യൂസിക് സ്റ്റെയർ, കാലുകൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജിങ്‌ സൗകര്യം, സെൽഫി കോർണർ തുടങ്ങിയവയ്ക്ക് ഒപ്പമാണ് കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യവുമൊരുക്കിയത്.

Related posts

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 64 ആ​യി

Aswathi Kottiyoor

അൾട്രാവയലറ്റ്‌ വികിരണങ്ങളുടെ 
തീവ്രത ഏറുന്നു

Aswathi Kottiyoor
WordPress Image Lightbox