ഇരിട്ടി: രജിസ്ടേഷൻ സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടി വിതരണം ചെയ്യുന്ന ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആധാരമെഴുത്തുകാരുടെ സംഘടനയായ എ കെ ഡിഡബ്ല്യൂ ആൻ്റ് എസ് എ ഇരിട്ടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഫയലിംഗ് ഷീറ്റ് വിതരണം നിലച്ചതിനെ തുടർന്ന് രജിസ്ട്രേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആധാരമെഴുത്തുകാരും പൊതുജനങ്ങളും ഏറെ പ്രയാസപ്പെടുകയാണ്. സർക്കാർ ഇടപെട്ട് ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കാനുള്ള അടിയന്തിര നടപടി ഉണ്ടാവണം. അസോ: സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ലക്ഷ്മി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എം. പി.മനോഹരൻ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എം.വി.രമേശ്, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ് കുമാർ മുതിർന്ന അംഗം കെ.എം. കുഞ്ഞിക്കണ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യുണിറ്റ് ട്രഷറർ വി. ദാമോദരൻ അനുശോചന പ്രമേയം അവതിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി എൻ. അനൂപ്, ജില്ലാ ട്രഷറർ കെ.കെ. വേണുഗോപാൽ, അസോ.നേതാക്കളായ ടി. സുമേശൻ, എം.കെ. ബാബുരാജ്, കെ.പി. ചന്ദ്രൻ, വി.പ്രഭാകരൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.