30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അധ്യാപക അവാർഡ്‌ ജേതാവ്‌ കെ മുരളീധരൻ അന്തരിച്ചു
Kerala

അധ്യാപക അവാർഡ്‌ ജേതാവ്‌ കെ മുരളീധരൻ അന്തരിച്ചു

പാടിയോട്ടുചാൽ (കണ്ണൂർ) > ദേശീയ-സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവും റിട്ട. പ്രധാനാധ്യാപകനുമായ വയക്കരയിലെ കെ മുരളീധരൻ (77) അന്തരിച്ചു. നാടക രചയിതാവും സഞ്ചാര സാഹിത്യകാരനുമാണ്‌. സംസ്‌കാരം ചൊവ്വ പകൽ മൂന്നിന് പയ്യാമ്പലത്ത്. വൃക്കരോഗത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മഹാകവി കുട്ടമത്തിന്റെ ശിഷ്യനും ചിത്രകാരനുമായ ഈങ്ങയിൽ ഗോവിന്ദപ്പൊതുവാളിന്റെയും പുത്തൂരിലെ കൈപ്രത്ത് പാർവതിയുടെയും മകനാണ്. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സർവകലാശാലാ കലോത്സവങ്ങളിലും വിധികർത്താവായിരുന്നു. പാവനാടകം, ഒറിഗാമി എന്നിവയിലും വിദഗ്‌ധ‌നായ മുരളീധരൻ ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദിയുടെ സംസ്ഥാന കൺവീനറായും പ്രവർത്തിച്ചു. ദീർഘകാലം വയക്കര ഗവ. ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. പെരുമ്പ ജിയുപി സ്‌കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്.
സ്കൗട്ട് ആൻഡ്‌ ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം പെരിങ്ങോം മേഖലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. 45 രാജ്യങ്ങൾ സന്ദർശിച്ച ഇദ്ദേഹം ‘ലണ്ടൻ ഐ’ എന്ന യാത്രാവിവരണവും ‘അരിപ്പോ തിരിപ്പോ’, ‘മാന്യമഹാജനങ്ങളേ’ എന്നീ ഗ്രന്ഥങ്ങളും രചിച്ചു.

ഭാര്യ: എം രുഗ്മിണി (റിട്ട. പ്രധാനാധ്യാപിക). മക്കൾ: എം സുനീഷ്, ഡോ.എം സജീഷ് (കാർഡിയോളജിസ്റ്റ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം, കലിക്കറ്റ്‌ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ). മരുമക്കൾ: പ്രഭ (ബിഎസ്എൻഎൽ കണ്ണൂർ ), സിതാര കൃഷ്ണകുമാർ (സിനിമ പിന്നണി ഗായിക).സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (കുറുക്കൂട്ടി), വിജയൻ (റിട്ട. പ്രധാനാധ്യാപകൻ, ഏറ്റുകുടുക്ക), വിജയലക്ഷ്മി (കൊഴുമ്മൽ), ലക്ഷ്മണൻ (പുത്തൂർ), നളിനാക്ഷൻ (തൃക്കരിപ്പൂർ), വനജ (എരമം), പരേതനായ രാമചന്ദ്രൻ (എരമം).

Related posts

ഒമിക്രോണ്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി; ഉന്നതതല യോഗം ചേര്‍ന്നു

Aswathi Kottiyoor

മ​രം മു​റി: നാ​ലു ജി​ല്ല​ക​ളി​ൽ ഇ​നി വ​നം​വ​കു​പ്പി​നു പ്ര​ത്യേ​ക ജാ​ഗ്ര​ത

Aswathi Kottiyoor

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

Aswathi Kottiyoor
WordPress Image Lightbox