റിപ്പബ്ലിക് ദിന സുരക്ഷയ്ക്കായി ഡൽഹിയിൽ നിയോഗിച്ചിരിക്കുന്നത് 27,000 പോലീസുകാരെ. 71 ഡിസിപിമാരെയും 213 എസിപി റാങ്കിലുള്ളവരെയും ഡൽഹിയിൽ സുരക്ഷാ ചുമതലയിൽ വിന്യസിച്ചിട്ടുണ്ട്.
സായുധ പോലീസ്, കമാൻഡോകൾ, സിഎപിഎഫിന്റെ 65 കന്പനികൾ എന്നിവരെയും രാജ്യതലസ്ഥാനത്തു സുരക്ഷയൊരുക്കാൻ നിയോഗിച്ചതായി ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചു. രാജ്യത്തെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് രണ്ടു മാസത്തിനിടെ ഭീകരവിരുദ്ധ നടപടികൾ ശക്തിപ്പെടുത്തിയതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.