കണ്ണൂർ: ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് ലക്ഷ്യമിട്ട മുഴുവൻ പേർക്കും നൽകി 100 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചു. ഒന്നാം ഡോസായി 20,76,863 പേർക്ക് വാക്സിൻ നൽകി. ഇനിയും ആദ്യ ഡോസ് എടുക്കാത്തവർ മുന്നോട്ടു വരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വാക്സിൻ എടുത്തവരിൽ കോവിഡ് ബാധ വലിയ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാണ്.സമയപരിധി ആയവർ ഉടനെ രണ്ടാം ഡോസ് സ്വീകരിക്കണം.
ശാസ്ത്രീയമായ കാരണങ്ങൾ ഒന്നും ഇല്ലാതെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വാക്സിൻ എടുക്കാതിരിക്കരുത്. കോവാക്സിൻ ഇപ്പോൾ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ആണ്. കോവിഷീൽഡ് പോലെതന്നെ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഡിഎംഒ അറിയിച്ചു.