22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *നാളെയും 30നും പാഴ്സൽ മാത്രം; ചടങ്ങുകൾക്ക് 20 പേർ.*
Kerala

*നാളെയും 30നും പാഴ്സൽ മാത്രം; ചടങ്ങുകൾക്ക് 20 പേർ.*

ലോക്ഡൗണിനു സമാനമായ ഞായർ നിയന്ത്രണങ്ങളുള്ള നാളെയും 30നും വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് ഉത്തരവ്.

∙ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.

∙ അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കും യാത്രയാകാം.

∙ ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രം.

∙ നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

∙ ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം.

∙ അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം.

∙ മൂൻകൂട്ടി ബുക്ക് ചെയ്തതനുസരിച്ചു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിനും തടസ്സമില്ല.

Related posts

പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ കോടതിയിൽ

Aswathi Kottiyoor

ഒരു കോടിയിലധികം ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത് ഒരുങ്ങുന്നു

Aswathi Kottiyoor

കൂപ്പുകുത്തി അദാനി ; സമ്പാദ്യം 2.37 ലക്ഷം കോടിരൂപ ഇടിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox