24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിൽവർലൈൻ സർവേ: ‘ലിഡാർ’ സാങ്കേതികവിദ്യ ലോകോത്തരം
Kerala

സിൽവർലൈൻ സർവേ: ‘ലിഡാർ’ സാങ്കേതികവിദ്യ ലോകോത്തരം

സിൽവർലൈനിന്റെ ഭൂമി സർവേക്കുള്ള ലിഡാർ (ലൈറ്റ്‌ ഡിറ്റക്‌ഷൻ ആൻഡ്‌ റേഞ്ചിങ്‌) ഏരിയൽ സാങ്കേതികവിദ്യ ആധുനികവും ലോകോത്തര നിലവാരത്തിലുള്ളതും. റെയിൽവേക്കും എയർപോർട്ട്‌ അതോറിറ്റിക്കുമടക്കം ഉപയോഗിക്കുന്നതാണിത്‌. രാജ്യത്തെ വൻകിട തുരംഗങ്ങളിലടക്കം ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്‌. ലേസർ, ജിപിഎസ്‌ റിസീവർ, സ്കാനർ തുടങ്ങിയവയിലൂടെയാണ്‌ അളവും രൂപരേഖയും തയ്യാറാക്കുന്നത്‌. ഇതിലൂടെ നേരിട്ടുള്ള സർവേയേക്കാൾ കൃത്യതയും സമയലാഭവും ഉറപ്പാക്കാം.

പത്തിലധികം ഏജൻസികൾ ഇന്ത്യയിൽ സർവേ നടത്തുന്നുണ്ട്‌. അഞ്ച്‌ സെന്റീമീറ്റർ അളവുപോലും കൃത്യമായി രേഖപ്പെടുത്താനാകും. ജ്യോതിശാസ്‌ത്രം, അന്തരീക്ഷ പഠനം, ഭൂഗർഭശാസ്‌ത്രം, കാലാവസ്ഥ തുടങ്ങിയ മേഖലയിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ലിഡാർ വഴി ഒരു മാസം കൊണ്ടാണ്‌ സർവേ പൂർത്തിയാക്കിയത്‌. നേരിട്ട്‌ 540 കി. മീ. സർവേ നടത്താൻ ഒന്നര വർഷം എടുക്കും. പലയിടത്തും എതിർപ്പുള്ളതിനാൽ സംഘർഷ സാധ്യതയും ഏറെ.

Related posts

അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ ആൾ പിടിയിൽ.

Aswathi Kottiyoor

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

Aswathi Kottiyoor

വാറ്റ് തിരികെ വരുന്നു; ചെറുകിട മദ്യനിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox