24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റിപ്പബ്ലിക് ദിനാഘോഷത്തിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം
Kerala

റിപ്പബ്ലിക് ദിനാഘോഷത്തിന് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കൽ, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയപതാക ഉയർത്തും. നൂറിൽ കൂടാതെയുള്ള ക്ഷണിക്കപ്പെട്ടവരെ പങ്കെടുപ്പിച്ചാകും പരിപാടി. ജില്ലാതലത്തിൽ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങിൽ അതതു മന്ത്രിമാർ ദേശീയ പതാക ഉയർത്തും. പരമാവധി അമ്പതു പേരെ മാത്രമേ ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവൂ. സബ് ഡിവിഷണൽ, ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50ൽ കൂടാൻ പാടില്ല. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലെ പരിപാടിക്ക് 25 പേരിൽ കൂടുതൽ അധികരിക്കരുതെന്നും സർക്കുലറിൽ നിർദേശിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും 25 പേരിൽ അധികരിക്കരുത്.
ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗര•ാർ എന്നിവരെ അനുവദിക്കരുത്. പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തെർമൽ സ്‌കാനിങ് സൗകര്യം ഏർപ്പെടുത്തണം. ആഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതായും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

Related posts

സം​സ്ഥാ​ന​ത്തി​ന് 9.73 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor

സൂപ്പറായി ഇന്റലിജൻസ്‌ ; ജിഎസ്‌ടി വെട്ടിപ്പിൽ തിരിച്ചുപിടിച്ചത്‌ 523 കോടി

Aswathi Kottiyoor

ഉയർന്ന പി എഫ് പെൻഷൻ: ഓപ്ഷൻ നൽകാതെ കെെപ്പറ്റിയാൽ തിരിച്ചുപിടിക്കും

Aswathi Kottiyoor
WordPress Image Lightbox