24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം; സ്കൂളുകൾ പൂർണമായും അടയ്ക്കും
Kerala

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം; സ്കൂളുകൾ പൂർണമായും അടയ്ക്കും

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

10 മുതൽ 12 വരെയുള്ള ക്ലാസുകളും ഇനി ഓൺലൈനിലായിരിക്കും. വെള്ളിയാഴ്ച മുതൽ സ്കൂളുകൾ ഉണ്ടായിരിക്കില്ല.

ജനുവരി 23, 30 (ഞായറാഴ്ച) ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. അവശ്യ യാത്രക്കാരെയും സർവിസുകളും മാത്രമേ ഞായറാഴ്ച അനുവദിക്കൂ. പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്.

ജില്ലകളിൽ രോഗികളുടെ എണ്ണം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രിക്കണം. കോളജുകളും അടയ്ക്കാൻ സാധ്യതയുണ്ട്.

രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ സോണുകളായി തിരിക്കും. അതേസമയം, സമ്പൂർണ ലോക്ഡൗണും രാത്രികാല കർഫ്യൂവും ഉണ്ടാകില്ല.

Related posts

സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർത്തും ; കൂടുതൽ ആശുപത്രിയിൽ അവയവമാറ്റ ശസ്‌ത്രക്രിയ

Aswathi Kottiyoor

താരദമ്പതികൾക്കായി വാടകഗർഭം ധരിച്ചത് നയൻതാരയുടെ ബന്ധുവായ മലയാളി യുവതി: റിപ്പോർട്ട്.

Aswathi Kottiyoor

പുരപ്പുറ സോളാർ പ്ലാന്റ്; കെഎസ്‌ഇബിക്ക്‌ ദേശീയ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox