24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓക്‌സിജനും മരുന്നും സജ്ജം ; ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്
Kerala

ഓക്‌സിജനും മരുന്നും സജ്ജം ; ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്

കോവിഡ്‌ മൂന്നാം തരംഗം നേരിടാൻ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്. ഓക്‌സിജൻ, മരുന്ന്‌, സുരക്ഷാ ഉപകരണം, കിടക്ക എന്നിവയാണ്‌ പ്രാഥമികമായി ഉറപ്പാക്കിത്‌. സർക്കാർ മേഖലയിൽ 3,107 ഐസിയു കിടക്കയും 2293 വെന്റിലേറ്ററും ഉണ്ട്‌. സ്വകാര്യ മേഖലയിൽ 7468 ഐസിയു കിടക്കയും 2432 വെന്റിലേറ്ററും ലഭ്യമാണ്. 8353 ഓക്‌സിജൻ കിടക്കയും സജ്ജമാണ്.

ഇതിൽ 11 ശതമാനത്തിൽ മാത്രമേ നിലവിൽ രോഗികളുള്ളൂ. മൂന്നാം തരംഗമുണ്ടായാൽ ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാനം നേരത്തെ മുന്നൊരുക്കം തുടങ്ങിയിരുന്നു. ദ്രവീകൃത ഓക്‌സിജന്റെ സംഭരണശേഷിയും വർധിപ്പിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1817.54 മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജൻ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്‌. മുമ്പ് നാല്‌ ഓക്‌സിജൻ ജനറേറ്റർ മാത്രമാണുണ്ടായിരുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ട് 42 ഓക്‌സിജൻ ജനറേറ്റർ അധികമായി സ്ഥാപിച്ചു. 14 എയർ സെപ്പറേഷൻ യൂണിറ്റും നിലവിലുണ്ട്.

Related posts

മൈക്ക് വിവാദത്തില്‍ തുടർ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

നവകിരണം പദ്ധതി; വനത്തിൽനിന്ന് പുനരധിവസിപ്പിച്ചത് 631 കുടുംബങ്ങളെ

Aswathi Kottiyoor

കുന്നോത്ത് ബൈക്കും കാറും കൂട്ടി മുട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox