24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡ് മരണം: അപേക്ഷിച്ചവരില്‍ 80 ശതമാനത്തിലധികം പേര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം.
Kerala

കോവിഡ് മരണം: അപേക്ഷിച്ചവരില്‍ 80 ശതമാനത്തിലധികം പേര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം.

കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 23,652 പേരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം. ജനുവരി അഞ്ച് വരെ ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനുവരി പത്തു വരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 27,274 പേരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി. 178 അപേക്ഷകള്‍ സര്‍ക്കാര്‍ നിരസിച്ചു. 891 അപേക്ഷകള്‍ മടക്കിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ കോവിഡ് നഷ്ടപരിഹാര വിതരണം പരിതാപകാരമെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നഷ്ടപരിഹാര വിതരണം സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയും ഔദ്യോഗിക ഗ്രൂപ്പുകളിലൂടെയും നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സംസ്ഥാന സര്‍ക്കാരിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തത്.

ഗുജറാത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം:10094, നഷ്ടപരിഹാരത്തിന് ലഭിച്ച അപേക്ഷ: 89633

വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ ഔദ്യോഗിക കണക്കുകളിലെ കോവിഡ് മരണത്തിനെക്കാള്‍ ഒന്‍പത് ഇരട്ടി വരെ നഷ്ടപരിഹാരത്തിന് അപേക്ഷ ലഭിച്ചു. ഗുജറാത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് മരണം 10,094 ആണ്. എന്നാല്‍ നഷ്ടപരിഹാരത്തിന് 89,633 അപേക്ഷ ലഭിച്ചു. സംസ്ഥാനം ഇതിനോടകം 68,370 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിന് ഗുജറാത്ത് സര്‍ക്കാര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെലുങ്കാനയില്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 3,993 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ നഷ്ടപരിഹാരത്തിന് 29,000 അപേക്ഷ ലഭിച്ചു. ഇതില്‍ 15,270 പേര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മഹാരാഷ്ട്രയില്‍ 21,3890 അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരത്തിനായി ലഭിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 14,1737 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മരണം കുറച്ച് കാണിക്കാനാണ് പല സംസ്ഥാനങ്ങളും ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്താത്തത്.

Related posts

അ​രി വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

Aswathi Kottiyoor

നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും

Aswathi Kottiyoor

24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം: മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox