28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വ​ള​യം​ചാ​ൽ പാ​ലം നി​ർ​മാ​ണം പു​നരാ​രം​ഭി​ച്ചു
Kerala

വ​ള​യം​ചാ​ൽ പാ​ലം നി​ർ​മാ​ണം പു​നരാ​രം​ഭി​ച്ചു

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​നെ​യും ആ​റ​ളം ഫാ​മി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​ള​യം​ചാ​ൽ കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം പു​ന​രാ​രം​ഭി​ച്ചു. അ​പ്രാ​ച്ച് റോ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തെ പാ​ല​ത്തി​ന്‍റെ തൂ​ണി​ന്‍റെ പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. കൂ​ടാ​തെ ആ​റ​ളം ഫാ​മി​ന്‍റെ ഭാ​ഗ​ത്തെ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് പാ​ലം പൂ​ർ​ത്തി​യാ​ക്കി യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. നി​ല​വി​ലു​ള്ള തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ്. പാ​ല​ത്തി​നു ഉ​യോ​ഗി​ച്ചു​ള്ള പ​ല​ക​ക​ൾ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. പാ​ലം പൂ​ർ​ത്തി​യാ​യാ​ൽ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ ആ​റ​ളം ഫാ​മി​ന് പു​ത്ത​നു​ണ​ർ​വും ന​ൽ​കും.

Related posts

കോവിഡ്​ രണ്ടാം തരംഗം; ഏപ്രില്‍ രണ്ടാംവാരത്തോടെ അതിതീവ്രമാകുമെന്ന്​ എസ്​.ബി.ഐ റിപ്പോർട്ട്………..

Aswathi Kottiyoor

വനവത്ക്കരണം സമര പ്രക്രിയയായി ഏറ്റെടുക്കണം: മന്ത്രി എ.കെ. ശശീന്ദ്രൻ

Aswathi Kottiyoor

ഹിജാബ് വിലക്കിൽ സുപ്രീം കോടതിയുടെ ഭിന്നവിധി

Aswathi Kottiyoor
WordPress Image Lightbox