30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡ് ജാഗ്രത: ഗ്രാമസഭകളും വികസന സെമിനാറും ഓൺലൈനിൽ ചേരണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

കോവിഡ് ജാഗ്രത: ഗ്രാമസഭകളും വികസന സെമിനാറും ഓൺലൈനിൽ ചേരണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതലുള്ള ജില്ലകളിൽ ഗ്രാമസഭകളും വികസന സെമിനാറുകളും ഓൺലൈനിൽ ചേരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി 20ൽ കൂടുതലുള്ള ജില്ലകളിൽ 50പേരിൽ കൂടുതൽ ഒന്നിച്ചു ചേരാൻ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവർക്ക് ഓൺലൈനിൽ സൗകര്യങ്ങൾ ഒരുക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. സാമൂഹിക അകലവും സാനിറ്റൈസർ ഉപയോഗത്തോടൊപ്പം എൻ 95 മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നർദേശിച്ചു.
വാർഷിക പദ്ധതി പരിഷ്‌കരണം ജനുവരി 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പൂർത്തിയാക്കണം. കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി രൂപവൽക്കരണ പ്രവർത്തനങ്ങൾ ജനുവരി 28നകം പൂർത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി കൂട്ടിചേർത്തു.

Related posts

അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു

Aswathi Kottiyoor

13 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കുന്നു: മാർച്ചിനുമുമ്പ്‌ നടപടികൾ പൂർത്തിയാക്കും.

Aswathi Kottiyoor

കെപിസിസി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല, തീരുമാനം’രാഹുൽ വിമർശന’ത്തിന് പിന്നാലെ

Aswathi Kottiyoor
WordPress Image Lightbox