കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ജനുവരി 19ന് നടക്കാനിരുന്ന 10-12 ക്ലാസുകളുടെ പരീക്ഷ നീട്ടിവെച്ചതായും തമിഴ്നാട് സർക്കാർ അറിയിച്ചു.
ജനുവരി 31 വരെയാണ് സ്കൂളുകൾ അടച്ചിടുക. സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകൾ നേരത്തേ അടിച്ചിരുന്നു. തുടർന്ന് 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇവർക്കും അവധി നൽകിയത്.
അതേസമയം, തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗണായിരുന്നു. കോവിഡിനൊപ്പം ഒമിക്രോൺ കേസുകളും ഉയരുകയാണ്. ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകൾ. നിലവിൽ 1,31,007 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളത്.