Uncategorized

ഓടയിൽനിന്ന് പൊന്തി വന്ന കൈ, വഴിയാത്രക്കാർ നോക്കിയപ്പോൾ ഒരാൾ; എങ്ങനെ വീണുവെന്ന് ഒരുപിടിയുമില്ലെന്ന് ആളുകൾ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സ് സംഘം സ്ലാബ് പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.ശനിയാഴ്ച രാവിലെ 11 മണിയോടെ പുഷ്പ ജങ്ഷനിൽ ഇൻഡോ സൊസൈറ്റിക്ക് സമീപമുള്ള ഓടയിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്. ഓടയിൽനിന്ന് ഉയർന്നുവന്ന കൈ ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരാണ് യുവാവ് ഓടയിൽ വീണ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഉടൻതന്നെ വഴിയാത്രക്കാർ ചേർന്ന് യുവാവിനെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിവരം അറിയിച്ചതോടെ ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button