Uncategorized

ലോട്ടറി വില്‍പ്പനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കവര്‍ച്ച; പ്രതി പിടിയില്‍

പാലക്കാട്: ലോട്ടറി വില്‍പ്പനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി കണ്ണനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്.

മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കല്‍മണ്ഡപം വടക്കുംമുറി സ്വദേശി മുഹമ്മദ് അജ്മലാണ് (20) കസബ പൊലീസിന്റെ പിടിയിലായത്. കവര്‍ച്ചയ്ക്കുശേഷം അട്ടപ്പാടിയിലേക്ക് ഒളിവില്‍ പോയ പ്രതിയെ അഗളി പൊലീസിന്റെ സഹായത്തോടെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button