Uncategorized

വിഎസിന് തുടർഭരണം കിട്ടാതിരിക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ചു”; പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെ. സുരേഷ് കുമാർ

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് തുടർഭരണം കിട്ടാതിരിക്കാൻ പിണറായി വിജയൻ ശ്രമിച്ചെന്ന ആരോപണവുമായി മൂന്നാർ ദൗത്യസംഘ തലവൻ കെ. സുരേഷ് കുമാർ. 13 മണ്ഡലങ്ങളിൽ തോൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ 2011 ൽ സ്ഥാനാർഥികളെ നിർത്തിയത്. വിഎസ് ഇക്കാര്യം തന്നോട് പറഞ്ഞെന്നും സുരേഷ്കുമാർ പറഞ്ഞു.

വിഎസിനൊപ്പം എൻ്റെ ദിനങ്ങൾ എന്ന പുസ്തകത്തിലാണ് സുരേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ. മുൻ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ.യു. ഖേക്കർക്കെതിരെയും ഗുരുതര ആരോപണമാണ് സുരേഷ് കുമാർ ഉയർത്തിയത്.

മൂന്നാർ ദൗത്യത്തെ അട്ടിമറിക്കാൻ ഖേക്കറിൻ്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. സിപിഐയുടെ ഓഫീസ് കെട്ടിടം പൊളിക്കാൻ സബ്‌ കളകട്റായിരുന്ന രത്തൻ അമിതാവേശം കാട്ടി. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു.

വിഎസിനെതിരെ സിപിഐക്ക് കിട്ടിയ ആയുധമായി ഇത് മാറിയെന്നും സുരേഷ് കുമാർ പറഞ്ഞു. രത്തൻ ഖേൽക്കറെ കുറിച്ച് എഴുതിയ ഓരോ വരികൾക്കും ഉത്തരം പറയാൻ താൻ ബാധ്യസ്ഥനാണ്. ഇപ്പോഴത്തെ പദവി വച്ചല്ല താൻ രത്തൻ ഖേൾക്കറെ കുറിച്ച് പറഞ്ഞത്. പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും പുസ്തകത്തിൽ സുരേഷ് കുമാർ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button