Uncategorized

“ശ്രീനന്ദയെ ആരോ തട്ടി കൊണ്ടുപോയതാണ്, എൻ്റെ കൂട്ടീനെ എങ്ങനെ എങ്കിലും കണ്ടെത്തണം”; സംശയം പ്രകടിപ്പിച്ച് കുടുംബം

പാലക്കാട്: ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയെ കാണാതായതിൽ സംശയം പ്രകടിപ്പിച്ച് അമ്മ. ലഹരി കൊടുത്ത് മകളെ ആരോ ചേർന്ന് തട്ടിക്കൊണ്ടുപോതാണെന്ന് അമ്മ പറഞ്ഞു. ചിക്കമംഗളൂരുവിൽ എത്തിയപ്പോൾ മുതൽ മകളെ ആരെങ്കിലും നോട്ടം ഇട്ടിരിക്കാമെന്നും, പിന്നാലെ തട്ടികൊണ്ടുപോകുകയും ചെയ്തിരിക്കാമെന്നും അമ്മ പറഞ്ഞു.

ശ്രീനന്ദയെ കാണാതായി എന്നു പറയുന്ന പ്രദേശത്തെ കടകളിലെ ആളുകളെ വിശദമായി ചോദ്യം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്. മണിക്കധാര വ്യൂ പോയിൻ്റിൽ വച്ചായിരുന്നു കുട്ടിയെ കാണാതായത്. സമീപത്തുള്ള കടകളിലെ ആൾക്കാരേയും പ്രദേശത്തുള്ളവരേയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും, പൊലീസിന് തയ്യാറാകുന്നില്ലെന്ന് കുട്ടിയുടെ ബന്ധവും തിരച്ചിൽ സംഘത്തിലുള്ളതുമായ അജിത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button