24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റിന്റെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്ക്കരണവും
Kerala

ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റിന്റെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്ക്കരണവും

അനെർട്ടിന്റെ ‘സൗരതേജസ്’, സബ്‌സിഡിയോട് കൂടി വീടുകളിൽ ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ബോധവൽക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ആദ്യ ഉപഭോക്താവായി അദ്ദേഹം രജിസ്റ്റർ ചെയ്തു. ഉപഭോക്താക്കൾക്ക് ഡെവലപ്പർമാരുമായി നേരിട്ട് സംവദിക്കാനും സൗരോർജ്ജ പ്ലാന്റ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടത്തുവാനും, താത്പര്യമുള്ള ഡെവലപ്പർമാരെ സെലക്ട് ചെയ്യുവാനുമുള്ള അവസരം പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, അനെർട്ടിന്റെ വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ സേവനവും SBI, HDFC, UBE തുടങ്ങിയ ബാങ്കുകളുടെ വായ്പ സൗകര്യവും ലഭ്യമാണ്. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇന്ന് (15.01.2022) ആറ് മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യാം.

Related posts

ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനം ടൈംസ് സ്ക്വയറിൽ

Aswathi Kottiyoor

ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിക്കാം: മന്ത്രി

Aswathi Kottiyoor

വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രിം കോടതി

Aswathi Kottiyoor
WordPress Image Lightbox