24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിൽവർ ലൈൻ പദ്ധതി : റെയിൽവേ പരിശോധിച്ച്‌ നൽകിയ അംഗീകാരം ; റെയിൽ മന്ത്രാലയം 2019 ഡിസംബർ 17 ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചു
Kerala

സിൽവർ ലൈൻ പദ്ധതി : റെയിൽവേ പരിശോധിച്ച്‌ നൽകിയ അംഗീകാരം ; റെയിൽ മന്ത്രാലയം 2019 ഡിസംബർ 17 ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചു

കെ–- റെയിൽ സിൽവർ ലൈൻ പദ്ധതിക്ക്‌ കേന്ദ്രം ഒരനുമതിയും നൽകിയിട്ടില്ലെന്നു പറയുന്നവരുടെ വായ അടപ്പിച്ച്‌ റെയിൽമന്ത്രാലയത്തിന്റെ കത്ത്‌. പദ്ധതി തത്വത്തിൽ അംഗീകരിച്ചെന്നു മാത്രമല്ല, ‘റെയിൽമന്ത്രാലയവും യോഗ്യതയുള്ള വിദഗ്ധരടങ്ങിയ സമിതിയും പദ്ധതി നിർദേശം അംഗീകരിച്ചിട്ടുണ്ടെന്നും’ കത്ത്‌ വ്യക്തമാക്കുന്നു.

2019 ഡിസംബർ 17നാണ്‌ സിൽവർ ലൈൻ പദ്ധതി തത്വത്തിൽ അംഗീകരിച്ച്‌ റെയിൽമന്ത്രാലയം (റെയിൽ ബോർഡ്‌) ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചത്‌. 2019 സപ്തംബർ 14ന്‌ കേരളം അയച്ച കത്തിന്‌ മറുപടി ആയാണ്‌ മന്ത്രാലയത്തിന്റെ കത്ത്‌. ‘കേരളത്തിന്റെ അഭ്യർഥന കണക്കിലെടുത്ത്‌ തിരുവനന്തപുരം–- കാസർകോട്‌ 540 കി.മീ. ദൂരമുള്ള റൂട്ടിൽ അർധ അതിവേഗ ഇടനാഴി തത്വത്തിൽ അംഗീകരിക്കുന്നു. 2016 ആഗസ്ത്‌ അഞ്ചിലെ ധനമന്ത്രാലയം ഉത്തരവു പ്രകാരം പദ്ധതി നടപ്പാക്കാനുള്ള മുൻകൂർ നടപടി, ധനാഗമ മാർഗങ്ങളുൾപ്പെടെ തുടങ്ങാനും അനുമതി നൽകുന്നു. കെആർഡിസിഎല്ലിന്റെ പാത നിർദേശം റെയിൽമന്ത്രാലയവും മതിയായ അധികാരമുള്ള സമിതിയും പരിശോധിച്ച്‌ വിലയിരുത്തിയിട്ടുണ്ട്‌’ എന്നാണ്‌ കത്തിൽ വ്യക്തമാക്കിയത്‌.

സാമൂഹ്യാഘാതപഠനത്തിനായി നിലവിലെ അലൈന്റ്‌മെന്റ്‌ അനുസരിച്ച്‌ പാത കടന്നുപോകുന്ന സ്ഥലം അളന്ന്‌ കല്ലിടുന്ന ജോലിയാണ്‌ ഇപ്പോൾ നടക്കുന്നത്‌. വിശദ പദ്ധതിരേഖ അംഗീകരിച്ച്‌ അന്തിമ അനുമതി കിട്ടുന്നതോടെ സ്ഥലം ഏറ്റെടുത്ത്‌ പണിതുടങ്ങും. പദ്ധതിക്ക്‌ കേന്ദ്രത്തിന്റെ അംഗീകാരമുണ്ടെന്നും വായ്പ എടുക്കാൻ വിവിധ വിദേശബാങ്കുകളുമായി ചർച്ച പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related posts

മൈക്ക് ഉപയോഗം മൂലമുള്ള ശബ്‌ദമലിനീകരണം തടയണം; ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി

Aswathi Kottiyoor

*സര്‍വീസ് നിര്‍ത്തില്ല, പകരം നിരാഹാരസമരം’; ബസ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരുവിഭാഗം.*

Aswathi Kottiyoor

ആശുപത്രിയിലെ ഹാർഡ്‌ ഡിസ്‌ക്‌ കോടതിയിൽ ഹാജരാക്കി

Aswathi Kottiyoor
WordPress Image Lightbox