ധർമശാല: കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെയ്സ്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ ഇന്ന് നടക്കും. രാവിലെ ഒൻപതിന് മേള ആരംഭിക്കും. മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിക്കും. കെ സുധാകരൻ എം പി മുഖ്യാതിഥിയാകും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടവും, ജില്ലാ നൈപുണ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായുള്ളതാണ് കെയ്സ് ജോബ് ഫെയർ. വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകൾ അപേക്ഷിക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ടായിരിക്കും.