സംസ്ഥാനത്ത് കോവിഡ്, ഒമിക്രോണ്‍ വ്യാപനം വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കണമോ എന്ന കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനം ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിദഗ്ധർ ഉൾപ്പെടുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം ഉണ്ടാവും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പഠനം മുൻ കാലത്തെപ്പോലെ ഓണ്‍ലൈൻ ആക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെള്ളിയാഴ്ചത്തെ അവലോകന യോഗത്തിൽ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ടേക്കും.