24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ​ഡി​സ്‌​ക്, കെ​യ്സ് മെ​ഗാ ജോ​ബ് ഫെ​യ​ർ ഇ​ന്നും നാ​ളെ​യും
Kerala

കെ​ഡി​സ്‌​ക്, കെ​യ്സ് മെ​ഗാ ജോ​ബ് ഫെ​യ​ർ ഇ​ന്നും നാ​ളെ​യും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​യ്യാ​യി​ര​ത്തി​ലേ​റെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്തി ന​ൽ​കു​ന്ന​തി​നു​ള്ള ര​ണ്ട് മെ​ഗാ ജോ​ബ് ഫെ​യ​റു​ക​ൾ ഇന്നും നാളെയും തീ​യ​തി​ക​ളി​ൽ ധ​ർ​മ​ശാ​ല​യി​ലെ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും. മേ​ള​യി​ൽ നൂ​റി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും അ​ഭി​മു​ഖം ന​ട​ക്കും. അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ 20 ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള കെ​ഡി​സ്‌​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ മേ​ള. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് സ​മ​യം.

മേ​ള ഇന്ന്് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​യ്സ് ജോ​ബ് ഫെ​യ​ർ നാളെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും. വി​വി​ധ യോ​ഗ്യ​ത​ക​ൾ ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് അ​ഞ്ച് ക​മ്പ​നി ഒ​ഴി​വു​ക​ളിൽ അ​പേ​ക്ഷി​ക്കാം.

Related posts

ന​യ​പ്ര​ഖ്യാ​പ​നം ഒ​റ്റ​നോ​ട്ട​ത്തി​ൽ

Aswathi Kottiyoor

ക്രി​സ്ത്യ​ൻ നാ​ടാ​ർ സ​മു​ദാ​യ​ത്തെ എ​സ്ഇ​ബി​സി പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തും

Aswathi Kottiyoor

2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ട്രംപ്

Aswathi Kottiyoor
WordPress Image Lightbox