അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇഗ്നൈറ്റിംഗ് മൈൻഡ്സ് എന്ന പ്രോഗ്രാമിന്റെ നേതൃത്വത്തിൽ പ്രകൃതി പഠന ക്യാമ്പും’ പ്രകൃതിയെ അറിയാൻ’ യാത്രയും ഏലപ്പീടികയിൽ വച്ച് നടത്തി.
സീനിയർ അസിസ്റ്റന്റ് മിനി മാത്യു അധ്യക്ഷത വഹിച്ചു.കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷാന്റി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയും നമ്മളും എന്ന വിഷയത്തെക്കുറിച്ച്
റിട്ട. ഫോറസ്റ്റ് സെഷൻ ഓഫീസർ ശശീന്ദ്രൻ മാസ്റ്റർ സെമിനാർ നയിച്ചു.
പഞ്ചായത്ത് മെമ്പർ തോമസ് വടശ്ശേരി, ഏലപ്പീടിക സെന്റ്.സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് മേരി സെബാസ്റ്റ്യൻ, ജോസ് സ്റ്റീഫൻ, മരിയ ജോമോൻ എന്നിവർ പ്രസംഗിച്ചു.
ടൂറിസം വികസന സാധ്യതകൾ ഉള്ള ഏലപ്പീടികയിലെ കാലാവസ്ഥ, പ്രകൃതി ഭംഗി, കാനന ഭംഗി എന്നിവയെക്കുറിച്ച് കുട്ടികൾ നിരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു.
കുട്ടികളുമായി സംവാദം നടത്തി..