23.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി
Thiruvanandapuram

ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം നോണ്‍ എസി ബസുകള്‍ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.

ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോ​ഗിക്കും.

ബസിന്റെ അനുപാതത്തിന് അനുസരിച്ച്‌ വാഷിംഗ് ഷെഡ്യൂള്‍ ക്രമീകരിക്കും. വൃത്തിഹീനമായും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും ഏതെങ്കിലും ബസ് സര്‍വ്വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിപ്പോയിലെ മുഴുവന്‍ ബസ് വാഷിങ് ജീവനക്കാരുടെയും സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച്‌ കരാര്‍ കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സി എം ഡിയുടെ ഉത്തരവില്‍ പറയുന്നു. എല്ലാ ബസുകള്‍ക്കും റിവേഴ്സ് ലൈറ്റും ഇന്‍ഡിക്കേറ്ററും ഡ്രൈവര്‍മാര്‍ക്ക് നീക്കാവുന്ന സീറ്റും, ബോട്ടില്‍ ഹോള്‍ഡറും, എയര്‍വെന്റും ഘടിപ്പിക്കാനും നിര്‍ദേശമുണ്ട്പരാതിയുണ്ടെങ്കിൽ ബസിന്റെ നമ്പർ സഹിതം ഫോട്ടോയെടുത്ത് 9400058900 എന്ന വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം.

Related posts

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി; അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

സംസ്ഥാനത്ത് തീവ്രപരിചരണം പാളുന്നു; സര്‍ക്കാര്‍ ആശുപത്രികളിൽ ഐസിയു , വെന്‍റിലേറ്ററുകള്‍ നിറഞ്ഞു…..

WordPress Image Lightbox