24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഭിന്നശേഷിയുള്ള കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ സൗ​ക​ര്യ​മൊ​രു​ക്കും: മ​ന്ത്രി ആ​ർ. ബി​ന്ദു
Kerala

ഭിന്നശേഷിയുള്ള കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ സൗ​ക​ര്യ​മൊ​രു​ക്കും: മ​ന്ത്രി ആ​ർ. ബി​ന്ദു

ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു. ശ്ര​​​വ​​​ണ, സം​​​സാ​​​ര വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ‘ഓ​​​ൾ കേ​​​ര​​​ള പേ​​​ര​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഒ​​​ഫ് ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ർ​​​ഡ്’ (അ​​​ക്പാ​​​ഹി) 14-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ആ​​​ലു​​​വ​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​വ​​ർ. യോ​​​ഗ​​​ത്തി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു.

ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ർ​​ക്ക് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന് സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​ങ്കി​​ലും ബി​​​രു​​​ദ പ​​​ഠ​​​ന​​​ത്തി​​​ന് ചി​​ല സ്വാ​​ശ്ര​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ മാ​​​ത്ര​​മേ സീ​​റ്റ് ഉ​​ള്ള​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​ൽ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ പ​​​ഠ​​​ന​​​ത്തി​​​ന് ഒ​​​രു ബാ​​​ച്ച് സ​​​ർ​​​ക്കാ​​​ർ – എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഉ​​​ന്ന​​​യി​​​ച്ച​​​ത്. പോ​​​ളി​​​ടെ​​​ക്നി​​​ക് മാ​​​തൃ​​​ക​​​യി​​​ൽ ആം​​​ഗ്യ​​​ഭാ​​​ഷ പ​​​രി​​​ഭാ​​​ഷ​​​ക​​​രു​​​ടെ സൗ​​​ക​​​ര്യ​​​ത്തോ​​​ടെ കോ​​​ഴ്സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. കോ​​​ക്ലി​​​യാ​​​ർ ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​നാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ ശ്രു​​​തി​​​ത​​​രം​​​ഗം പ​​​ദ്ധ​​​തി കൂ​​​ടു​​​ത​​​ൽ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​മെ​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞു ; ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നു മന്ത്രി

Aswathi Kottiyoor

കരച്ചിലും വഴക്കുമൊക്കെ പണ്ട്‌, ഇപ്പോൾ കളിചിരിയാണ്‌ ട്രെൻഡ്‌’ ; അക്ഷരമുറ്റം കളറായി

Aswathi Kottiyoor

ആനാവൂർ നാരായണൻ നായർ വധക്കേസ്: ആർഎസ്എസുകാരായ 11 പ്രതികളും കുറ്റക്കാർ

Aswathi Kottiyoor
WordPress Image Lightbox