രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകിയ നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വേഗത്തിൽ വാക്സിൻ വിതരണം തുടരാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
എല്ലാവരോടും വാക്സിൻ സ്വീകരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മോദി അഭ്യർഥിച്ചു. വാക്സിൻ എടുത്ത കുട്ടികളെയും മോദി അഭിനന്ദിച്ചു.
രാജ്യത്ത് ജനുവരി മൂന്ന് മുതലാണ് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയത്.