24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ഏരിയ കൺവെൻഷൻ
Iritty

ഇരിട്ടി ഏരിയ കൺവെൻഷൻ

ഇരിട്ടി : കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ഫിബ്രവരി 22, 23 തിയ്യതികളിൽ നടക്കുന്ന പണിമുടക്ക് സമരം വിജയിപ്പിക്കാനും, തെരുവോരങ്ങളിൽ നിന്ന് തൊഴിലാളികളെ അകാരണമായി ഒഴിപ്പിക്കാനുള്ള അധികൃതരുടെ നടപടികൾ അവസാനിപ്പിക്കണമെന്നും വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഏറിയ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി അരക്കൻ ബാലൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ.വി. നാരായണൻ, സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്. സത്യൻ, പ്രസിഡണ്ട് വി.ബി. ഷാജു, ഫെഡറേഷൻ ഏറിയ സെക്രട്ടറി കെ.ജെ. അപ്പച്ചൻ, ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം വി. രോഹിണി എന്നിവർ സംസാരിച്ചു.

Related posts

കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

Aswathi Kottiyoor

തലചായ്ക്കാനൊരിടം പദ്ധതി ; ഗൃഹ പ്രവേശനം നടത്തി

Aswathi Kottiyoor

മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox