24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?
Kerala

കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?

സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്‌സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിങ്‌ ഞായറാഴ്‌ച മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിങ്‌ വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം.ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌ത് വരുന്നതായിരിക്കും സമയം നഷ്‌ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related posts

പിഎഫ്‌ പെൻഷൻ: കേന്ദ്രവിജ്‌ഞാപനം കൂടുതൽ പേരെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ

ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അത് ഈ നടന്റെ നായിക ആയി മാത്രം…ജയറാമിനെവരെ ഞെട്ടിച്ച പാര്‍വതിയുടെ ആ മോഹം ഇങ്ങനെ

Aswathi Kottiyoor

കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

Aswathi Kottiyoor
WordPress Image Lightbox