21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി ഡോ​ൺ ബോ​സ്കോ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Kerala

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി ഡോ​ൺ ബോ​സ്കോ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്

അ​ങ്ങാ​ടി​ക്ക​ട​വ്: ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ങ്ങാ​ടി​ക്ക​ട​വ് എ​ൻ​എ​സ്‌​എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വീ​ട് നി​ർ​മി​ച്ചു ന​ല്കി. നാ​ലാ​മ​ത്തെ സ്നേ​ഹ​വീ​ടാ​ണ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് നി​ർ​മി​ച്ച് ന​ല്കി​യ​ത്. ആ​വി​ലാ സ​ദ​നി​ലെ ഫാ. ​റാ​പ്സ​ൺ പീ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് നി​ർ​മി​ക്കാ​നാ​യി ആ​റ് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് വീ​ട് നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ‌ ആ​രം​ഭി​ച്ചു. കേ​ക്ക് ച​ല​ഞ്ച്, പാ​യ​സ ച​ല​ഞ്ച് തു​ട​ങ്ങി വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ആ​റു ല​ക്ഷം രൂ​പ​യോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ചു. ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം അ​ധ്യാ​പ​ക​രും അ​മ്പ​തി​നാ​യി​രം രൂ​പ​യോ​ളം മാ​നേ​ജ്മെ​ന്‍റും ന​ൽ​കി. അ​ങ്ങ​നെ ആ​റ് സെ​ന്‍റ് സ്ഥ​ല​ത്ത് 600 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​രു​ക്കി​യ വീ​ട്ടി​ൽ ര​ണ്ട് ബെ​ഡ് റൂ​മു​ക​ൾ അ​ടു​ക്ക​ള, വ​ർ​ക്ക് ഏ​രി​യ, സി​റ്റ് ഔ​ട്ട് എ​ന്നി​വ​യു​ള്ള വീ​ടും റെ​ഡി​യാ​യി.

മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലാ​യു​ള്ള മു​ന്നൂ​റോ​ളം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രെ​യും 1400 ഓ​ളം വ​രു​ന്ന കു​ട്ടി​ക​ളെ​യും​കൂ​ട്ടി ഫെ​ബ്രു​വ​രി 13 ന് ​ആ​രം​ഭി​ച്ച പ​രി​ശ്ര​മ​ങ്ങ​ൾ ഏ​ഴു മാ​സ​ങ്ങ​ൾ​ക്ക​കം പൂ​ർ​ത്തി​യാ​ക്കി.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​രാ​ഖി ജോ​സ​ഫ്, ഡി ​എ​സ്എ​സ് ഡോ. ​ന​ഫീ​സ ബേ​ബി, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, മാ​നേ​ജ​ർ റ​വ.​ഡോ. ബാ​സ്റ്റി​ൻ നെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ

Aswathi Kottiyoor

മുനിയറകള്‍ ഇനി അനാഥമാകില്ല; സംരക്ഷണ നടപടികളുമായി പഞ്ചായത്തും പോലീസും.*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

WordPress Image Lightbox