23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ നൽകി
Kerala

ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ നൽകി

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 20,307 ഡോസ് വാക്സിൻ നൽകിയ തൃശൂർ ജില്ലയാണ് മുന്നിൽ. 10,601 പേർക്ക് വാക്സിൻ നൽകി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേർക്ക് വാക്സിൻ നൽകി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ഇതുവരെ 21 ശതമാനം കുട്ടികൾക്ക് വാക്സിൻ നൽകാനായെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി 3650, എറണാകുളം 3959, പാലക്കാട് 8744, മലപ്പുറം 6763, കോഴിക്കോട് 5364, വയനാട് 2161, കാസർഗോഡ് 2905 എന്നിങ്ങനെയാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്.
കുട്ടികൾക്കായി 963 വാക്സിനേഷൻ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 679 വാക്സിനേഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 1642 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

Related posts

മാർച്ച് 26 മുതൽ തിരുവനന്തപുരത്ത് നിന്ന് 582 വിമാനങ്ങൾ; വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

ഭര്‍ത്താവിന് വീഡിയോകോള്‍, വാതിലുകളെല്ലാം തുറന്നിട്ട നിലയില്‍; വനിതാ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍ –

Aswathi Kottiyoor

കരുതിയിരിക്കാം “നിയോകോവി’നെ ; പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ചൈനീസ് ഗവേഷകര്‍

Aswathi Kottiyoor
WordPress Image Lightbox