24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതായി പരാതി
Peravoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതായി പരാതി

തൊണ്ടിയിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സോക്കർ അക്കാദമി പേരാവൂർ താലൂക്കാശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതിനെതിരെ ആശുപത്രി അധികൃതർ പേരാവൂർ പൊലീസിൽ പരാതി നൽകി. അക്കാദമയിൽ സെലക്ഷൻ ട്രയൽസിന് കായികതാരങ്ങളെ ലഭിക്കാൻ അച്ചടിച്ച നോട്ടീസിൽ താലൂക്കാശുപത്രിയുടെ പേര് നൽകിയതിനെതിരെയാണ് സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ എസ്. എച്ച്. ഒക്ക് പരാതി നല്കിയത്. ഡിസംബർ 27നാണ് സെലക്ഷൻ നടന്നത്. പേരാവൂർ താലൂക്കാശുപത്രിയുടെ സഹകരണത്തോടെ ജീവിത ശൈലീ രോഗത്തിനെതിരായി ഫുട്‌ബോൾ അക്കാദമി എന്ന പേരിലാണ് നോട്ടീസ് അച്ചടിച്ചിറക്കിയത്. ജില്ലാ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത്തരത്തിൽ ആശുപത്രിയുടെ പേര് ദുരുപയോഗം ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് ആസ്പത്രിക്ക് ഉത്തരവാതിത്വമുണ്ടാവില്ലെന്നും സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യവകുപ്പ് ഉന്നതാധികൃതർക്കും പരാതി നല്കിയിട്ടുണ്ട്.

Related posts

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

Aswathi Kottiyoor

അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പോലീസ്.

Aswathi Kottiyoor

പേരാവൂർ ഇന്ദിരാഭവന് നേരെ ആക്രമണം* *14-06-2022*

Aswathi Kottiyoor
WordPress Image Lightbox