24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എല്ലാ പഞ്ചായത്തിലും ഏപ്രിൽ ഒന്ന് മുതൽ ഐ എൽ ജി എം എസ് സേവനം ഉറപ്പുവരുത്തും: മന്ത്രി
Kerala

എല്ലാ പഞ്ചായത്തിലും ഏപ്രിൽ ഒന്ന് മുതൽ ഐ എൽ ജി എം എസ് സേവനം ഉറപ്പുവരുത്തും: മന്ത്രി

സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏപ്രിൽ ഒന്നുമുതൽ ഐ എൽ ജി എം എസ് സേവനം ഉറപ്പുവരുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഐ എൽ ജി എം എസ് സംവിധാനത്തിന്റെ വേഗത സംബന്ധിച്ച് ചില ഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾ കൂടി പരിഹരിച്ച്, സമയബന്ധിതമായി സേവനങ്ങളെല്ലാം ലഭ്യമാക്കുന്ന നിലയിലാണ് പഞ്ചായത്തുകളിൽ സോഫ്റ്റ്‌വെയർ സേവനം ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു.
2020 സെപ്റ്റംബറിൽ 153 പഞ്ചായത്തുകളിലും 2021 സെപ്റ്റംബറിൽ 156 പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് പ്രവർത്തന സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലാണ് ഏപ്രിൽ ഒന്നുമുതൽ സജ്ജമാക്കുന്നത്. ഐ എൽ ജി എം എസിന്റെ പ്രവർത്തനത്തിൽ പീക്ക് സമയങ്ങളിൽ വേഗത കുറവുണ്ടാകുന്നത് സെന്റർ സെർവറിന്റെ പോരായ്മ നിമിത്തമാണെന്ന് മനസ്സിലാക്കി സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സർവീസ് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി. സ്‌കൂളിൽ പോഷകാഹാര വിഭവമേള സംഘടിപ്പിച്ചു

Aswathi Kottiyoor

ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കൈത്താങ്ങായി കേരള ബാങ്ക്‌; 13,000 പുതിയ സംരംഭം

Aswathi Kottiyoor
WordPress Image Lightbox