സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്ഥലം നഷ്ടപ്പെടുന്ന നാല് പേരാണ് ഹർജിക്കാർ. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രാനുമതിയില്ലാതെ റെയില്‍വേ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാനാവില്ലെന്ന് ഹർജിയിൽ പറയുന്നു. റെയില്‍ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. ഭൂമി ഏറ്റെടുക്കൽ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.