സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലേറെ പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 4649 പേരിൽ 2556 പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരുന്നു. 232 പേര് ഒരു ഡോസ് വാക്സിനും എടുത്തിരുന്നു- ആരോഗ്യമന്ത്രി വീണാ ജോർജാ ആണ് ഇക്കാര്യം അറിയിച്ചത്.
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 99 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,62,60,658), 80 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,13,88,474) നല്‍കിയതായും മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,38,312).