24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ-റെയിലിന്‌ എറണാകുളത്ത്‌ രണ്ട്‌ സ്‌റ്റേഷനുകൾ; മെട്രോ, ജല മെട്രോ സർവീസുകൾ ബന്ധിപ്പിക്കും
Kerala

കെ-റെയിലിന്‌ എറണാകുളത്ത്‌ രണ്ട്‌ സ്‌റ്റേഷനുകൾ; മെട്രോ, ജല മെട്രോ സർവീസുകൾ ബന്ധിപ്പിക്കും

കെ-റെയില്‍ അര്‍ധ അതിവേഗ സില്‍വര്‍ ലൈന്‍ പാതയ്‌ക്ക് എറണാകുളം ജില്ലയിലുള്ളത്‌ രണ്ടു സ്‌റ്റേഷനുകള്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കിന്‌ സമീപവും നെടുമ്പാശേരി വിമാനത്താവളത്തിന്‌ സമീപവുമാണ്‌ സ്‌റ്റേഷനുള്ളത്. ഇതില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ കൊച്ചി മെട്രോയും സില്‍വര്‍ലൈനും ഒരേ സ്റ്റേഷന്‍ കെട്ടിടത്തിൽ പ്രവർത്തിക്കും. ഇതു കൂടാതെ ജല മെട്രോയുമായി കെ‐റെയിലിനെ ബന്ധിപ്പിക്കും. ജില്ലയിലെ രണ്ടു സ്‌റ്റേഷനുകളില്‍നിന്നും പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ലാസ്റ്റ് മൈല്‍ കണക്‌ടിവിറ്റിയുമുണ്ടാകും.

ദേശീയ ജലപാതയില്‍ നിന്നും കണക്‌ടിവിറ്റി ഉണ്ടാകുമെന്ന് കെ-റെയില്‍ എം ഡി വി അജിത് കുമാര്‍ പറഞ്ഞു. വിശാലമായ, പരിധിയില്ലാത്ത മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്‌ സ്ഥലമാകും ഓരോ സ്‌റ്റേഷനിലുമുണ്ടാകുക. ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷന്‍ സമുച്ചയത്തില്‍ ഷോപ്പിങ് മാൾ, ഹോട്ടലുകള്‍, ബിസിനസ് ഹബ് എന്നിവയുമുണ്ടാകും. വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. എറണാകുളം ജില്ലയിലൂടെ 52 കിലോമീറ്റര്‍ പാതയാണ് കടന്നുപോകുന്നത്.
കാക്കാനാട്‌ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യാനുള്ള സമയം

കൊച്ചി-തിരുവനന്തപുരം: 1 മണിക്കൂർ 25 മിനിറ്റ്
കൊച്ചി-കോട്ടയം: 23 മിനിറ്റ്
കൊച്ചി-തൃശൂര്‍: 31 മിനിറ്റ്
കൊച്ചി-കോഴിക്കോട്: 1 മണിക്കൂര്‍ 15 മിനിറ്റ്
കൊച്ചി-കണ്ണൂര്‍: 1 മണിക്കൂര്‍ 54 മിനിറ്റ്

കൊച്ചി വിമാനത്താവളം സ്‌റ്റേഷനില്‍ നിന്നുള്ള സമയം

തിരുവനന്തപുരത്തേക്ക് 1 മണിക്കൂര്‍ 35 മിനിറ്റ്
കണ്ണൂരിലേക്ക് 1 മണിക്കൂര്‍ 44 മിനിറ്റ്

Related posts

കെ സ്റ്റോർ പദ്ധതിക്ക് 14ന് തുടക്കം: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

കുട്ടികളെ കേൾക്കണമെന്ന് കുരുന്നുകൾ, കാതോർക്കാൻ സമയം കണ്ടെത്താമെന്ന് മന്ത്രിയുടെ ഉറപ്പ്

Aswathi Kottiyoor

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

Aswathi Kottiyoor
WordPress Image Lightbox