24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ധര്‍മടത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍.
Kerala

ധര്‍മടത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍.

ധര്‍മടത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. ആദിന്‍ ആണ് മരിച്ചത്. വിഷം കഴിച്ച് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആദിന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്നാണ് സംശയം. ഓണ്‍ലൈനിൽ കൂടിയാണ് വിഷവും വാങ്ങിയത്.

കഴിഞ്ഞ ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോകുകയോ വീടിന് പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. നേരത്തെ, കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ആദിന്‍ ശ്രമിച്ചിരുന്നു.

ബുധനാഴ്ചയാണ് കുട്ടിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. കുട്ടി ഏത് സമയവും വീട്ടിലിരുന്ന് ഗെയിം കളിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു.

Related posts

നെഗറ്റീവ് സർട്ടിഫിക്കറ്റ്: കേരളത്തിൽ നിന്നെങ്കിൽ ഇളവുമില്ല, ബസുമില്ല

Aswathi Kottiyoor

ആർത്തവാവധിയിൽ വേണ്ടത് നയ തീരുമാനം, ഹരജി വനിതാ ശിശുക്ഷേമ വകുപ്പിനു നൽ നൽകാൻ സുപ്രീം കോടതി നിർദേശം

Aswathi Kottiyoor

വീടുകളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox