Uncategorized

ഫൂട്ട് ഓൺ രാഹുൽ’: നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് പ്രതിഷേധിച്ച് കണ്ണൂർ കൃഷ്ണമേനോൻ കോളേജിലെ വിദ്യാർഥിനികള്‍

രാഹുൽ മാങ്കൂട്ടത്തിനെതിരെ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ വിദ്യാർത്ഥിനികളുടെ വേറിട്ട പ്രതിഷേധം. നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് ഫൂട്ട് ഓൺ രാഹുൽ എന്ന പേരിലാണ് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒൻപതാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് കൂടുതൽ ഊർജ്ജിതമാക്കി. കേരളത്തിലും പുറത്തും ഒരുപോലെയാണ് പ്രത്യേക അന്വേഷണസംഘം രാഹുലിനായി വല വിരിച്ചിരിക്കുന്നത്. കേസിൽ കസ്റ്റഡിയിലെടുത്ത രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

ഇവരെ വിശദമായി എസ് ഐ ടി ചോദ്യം ചെയ്യും. രണ്ടാമത്തെ ബലാത്സംഗ കേസിൽ കേരളത്തിന് പുറത്തുള്ള പെൺകുട്ടി ഉടൻ മൊഴി നൽകും. കഴിഞ്ഞ ദിവസമാണ് പൊലീസിൻ്റെ നോട്ടീസിന് പെൺകുട്ടി മറുപടി നൽകിയത്. കേസില്‍ രാഹുലിൻ്റെ മുകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ക‍ഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button