തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു, വിരണ്ടോടിയ ആന ഓട്ടോയും കാറും ബൈക്കും തകർത്തു, വീടിന് സമീപം നിലയുറപ്പിച്ചു

തൃശ്ശൂർ: രണ്ട് മണിക്കൂർ നേരം തൃശ്ശൂർ നഗരത്തെ പരിഭ്രാന്തിയാലാഴ്ത്തിയ ആനയെ ഒടുവിൽ തളച്ചു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. സംഗീത എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന കാറാണ് ആന കുത്തിമറിച്ച് നശിപ്പിച്ചത്. പല വീടുകളുടെയും മതിലും ആന തകര്‍ത്തു. ആനയെ പൂര്‍ണമായി തളച്ചെന്ന് പറയാൻ സാധിക്കില്ല. ഒരു വീടിന്‍റെ സമീപത്താണ് ആനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്‍റ് സ്ക്വാഡും പൊലീസും സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്ന് തൃശ്ശൂര്‍ മേയര്‍ നിജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആനയെ നനച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ ആശങ്കയ്ക്ക് വിരാമമായിട്ടുണ്ട്. ആനയിപ്പോള്‍ ശാന്തനാണ്. പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച സമയത്താണ് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന വിരണ്ടോടിയത്.




