24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഒമിക്രോണ്‍ : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍
Kerala

ഒമിക്രോണ്‍ : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. നേരത്തേ ഇന്‍ഡോറില്‍ നൂറും ഔട്ട് ഡോറില്‍ ഇരുന്നൂറ് പേര്‍ക്ക് പങ്കെടുക്കാമായിരുന്നു. ആളുകള്‍ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. (kerala restrictions omicron )

സംസ്ഥാനത്ത് ഇതുവരെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

സംസ്ഥാനത്ത് സ്ഥിരീകരിച്ച 181 ഒമിക്രോണ്‍ കേസുകളില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വന്നത് 52 പേരാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Related posts

മ​ല​വെ​ള്ളപ്പാച്ചി​ലി​ൽ വ്യാ​പ​ക കൃ​ഷിനാ​ശം

Aswathi Kottiyoor

സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*

Aswathi Kottiyoor

രാസവളങ്ങളുടെ വില കുത്തനെ കൂട്ടി*

Aswathi Kottiyoor
WordPress Image Lightbox