സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ വെള്ളത്തിന്റെ നിരക്ക് കൂടും. ഗാർഹികം, ഗാർഹികേതരം, വ്യവസായം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫിൽ 5% വർധന വരും. ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം 1000 ലീറ്റർ വെള്ളം ഉപയോഗിക്കുന്നതിന് ഇപ്പോഴുള്ള മിനിമം നിരക്ക് 4.20 രൂപ എന്നത് 4.41 രൂപയാകും. കേന്ദ്ര സർക്കാരിന്റെ അധിക വായ്പാ വ്യവസ്ഥ പ്രകാരം 2024 വരെ എല്ലാ ഏപ്രിൽ മാസവും ജല നിരക്കിൽ 5% വർധനയുണ്ടാകും.